പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ നിര്‍ണായകമായ മൂന്നാം യോഗത്തിന് ഇന്ന് മുംബൈയില്‍ തുടക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുമിനിമം പരിപാടിയുടെ രൂപീകരണവും സീറ്റുവിഭജനത്തിനുള്ള പ്രാരംഭ ചര്‍ച്ചകളുമാകും പ്രധാന അജണ്ട. നിലവിലെ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് മുന്നണി കണ്‍വീനറെ തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയും മുന്നിലുണ്ട്.
ആറ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 28 പാര്‍ട്ടികളിലെ 63 പേര്‍ യോഗത്തിന് എത്തും. ഇന്ന് വൈകിട്ട് നടക്കുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നാളെത്ത പ്രധാന യോഗത്തിന്‍റെ അജണ്ടകള്‍ നിശ്ചയിക്കുക. മഹാവികാസ് അഘാഡി ഒരുക്കുന്ന അത്താഴവിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും അപേക്ഷ നല്‍കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
INDIA meet in Mumbai, 28 parties will attend