ഇടുക്കി ചെറുതോണി അണക്കെട്ടില്‍ സുരക്ഷാ പരിശോധന. റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.എന്‍.ബിജു. ഇനി പരിശോധനകള്‍ നടത്തേണ്ടതില്ല, പൊലീസിന് വീഴ്ചയുണ്ടോയെന്ന് അറിയില്ല. ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തിലാണ് പരിശോധന നടന്നത്. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിച്ചു. ‘ ഒറ്റപ്പാലം സ്വദേശി ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ആശങ്ക ഉയര്‍ന്നത്. പ്രതിക്കായി ഉടന്‍ ലുക്കൗട്ട് നോട്ടിസ് ഇറക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
security lapse cheruthoni dam kseb inspection