• 'സ്വാമി വിവേകാനന്ദനെയും ലോകമാന്യ തിലകനെയും പ്രചോദിപ്പിച്ചതാണ് സനാതന ധര്‍മം'
  • 'വരും ദിവസങ്ങളില്‍ ഈ ആക്രമണം ശക്തമാക്കും'
  • 'വിശ്വാസികള്‍ രംഗത്ത് വരണം'

പ്രതിപക്ഷകൂട്ടായ്മയായ 'ഇന്ത്യ' മുന്നണി സനാതന ധര്‍മത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തോട് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. സ്വാമി വിവേകാനന്ദനെയും ലോകമാന്യ തിലകനെയും പ്രചോദിപ്പിച്ചതാണ് സനാതന ധര്‍മം. ഈ സനാതന ധര്‍മത്തിനെതിരായ ഇന്ത്യ മുന്നണിയുടെ ആക്രമണം മറനീക്കി പുറത്തുവന്നുവെന്ന് മോദി മധ്യപ്രദേശില്‍ പറഞ്ഞു. 

 

വരും ദിവസങ്ങളില്‍ 'ഇന്ത്യ' മുന്നണി ഈ ആക്രമണം ശക്തമാക്കും. ഈ രാജ്യത്തെ സ്നേഹിക്കുന്നവരും സനാതനധര്‍മ വിശ്വാസികളും ഈ ആക്രമണത്തിനെതിരെ രംഗത്തുവരണം. രാജ്യത്തെയും സമൂഹത്തെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യ മുന്നണിയുമായി വന്നിട്ടുള്ളത്. ഇന്ത്യയുടെ സംസ്ക്കാരത്തെ ആക്രമിക്കുകയെന്ന രഹസ്യ അജന്‍ഡയാണ് ഇവര്‍ക്കുള്ളതെന്നും മോദി കുറ്റപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

അതേസമയം, സനാതന വിവാദം തണുപ്പിക്കാന്‍ ഡിഎംകെ നിര്‍ദേശം നല്‍കി. പ്രകോപനപരമായ പ്രസ്താവന നടത്തരുതെന്നാണ് നേതാക്കള്‍ക്ക് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. ഇന്ത്യ മുന്നണിയിലെ മുതിര്‍ന്ന നേതാവ് വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ഡിഎംകെ നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന.

 

Opposition wants to destroy Sanatana Dharma says PM Modi