nitcalicut-17
  • ക്ലാസുകളും പരീക്ഷയും തുടരുന്നതായി വിദ്യാര്‍ഥികള്‍
  • കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലെന്ന് അധികൃതര്‍
  • ആശങ്ക അകറ്റണമെന്ന് വിദ്യാര്‍ഥികള്‍

കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണം ലംഘിച്ച് എന്‍ഐടി ക്ലാസുകളും പരീക്ഷയും തുടരുന്നതായി ആരോപണം. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നതിനെതിരെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആശങ്കയകറ്റണമെന്നും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോഴിക്കോട് ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടും ക്ലാസുകള്‍ തുടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ എന്‍ഐടി അധികൃതരെ സമീപിച്ചു. എന്നാല്‍  കണ്ടെയിന്‍മെന്‍റ് സോണ്‍ അല്ലാത്തതിനാല്‍ പരീക്ഷ മാറ്റില്ലെന്നും പ്രദേശത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അവധി നല്‍കാനാവില്ലെന്നുമാണ് അധികൃതരുടെ വാദം. വിദ്യാര്‍ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യവകുപ്പ്  അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ജില്ലയില്‍ ഉടനീളം നിയന്ത്രണം കടുപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ എന്‍ഐടിക്ക് മാത്രമായി അവധി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാലുശേരി ഉഷ സ്കൂളില്‍ ഇന്നലെ ട്രയല്‍ നടത്തിയത് പൊലീസ് ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചിരുന്നു. 

 

Kozhikode NIT violates nipah protocol, continues classes