ഭൂപരിധി നിയമലംഘനത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എക്ക് തിരിച്ചടി. അനധികൃതമായി കൈവശം വച്ച ആറ് ഏക്കര്‍ ഭൂമി കണ്ടുകെട്ടാന്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. നിയമലംഘനത്തിലൂടെ കൂടുതല്‍ ഭൂമി കൈവശം വച്ചിട്ടുള്ളതിനാല്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്‍റെ തീരുമാനം. 

 

മലപ്പുറം ഏറനാട്, കോഴിക്കോട് താമരശേരി, പാലക്കാട് ആലത്തൂര്‍ എന്നീ താലൂക്കുകളിലെ 6. 25 ഏക്കര്‍ ഭൂമി കണ്ടുകെട്ടാനാണ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. പിവി അന്‍വറിന്‍റെ ഉടമസ്ഥതയില്‍ രേഖകളില്ലാത്ത 14 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്നായിരുന്നു ഓതറൈസഡ് ഓഫീസറുടെ ആദ്യ കണ്ടെത്തല്‍. ഇതില്‍ എട്ട് ഏക്കറോളം ഭൂമിക്ക് രേഖകളുണ്ടെന്ന് പിന്നീട് ബോധ്യമായി. 

 

ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും. ഒരാഴ്ച്ചയ്ക്കകം നടപടി കൈക്കൊള്ളാനാണ് ലാന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേശം. 

Excess Land case set back for PV Anvar MLA

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.