2018-movie

2024 ഒാസ്കര്‍ പോരാട്ടത്തില്‍ മാറ്റുരയ്ക്കാന്‍ മലയാള ചിത്രം 2018. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 – എവ്‍രിവണ്‍ ഈസ് എ ഹീറോ' 96മത് ഒാസ്കാര്‍ പുരസ്ക്കാര മല്‍സരത്തിലെ ഇന്ത്യയുടെ ഒൗദ്യോഗിക എന്‍ട്രിയാകും. അപ്രതീക്ഷിത നേട്ടമാണെന്ന് സംവിധായകന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കാലാവസ്ഥ വ്യതിയാനവും മനുഷന്‍ നേരിട്ട ദുരിതവും അടക്കം പ്രസക്തമായ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ജൂറി വ്യക്തമാക്കി.

കേരളം നേരിട്ട മഹാപ്രളയവും മലയാളിയുടെ ഒത്തൊരുമയും സാങ്കേതികത്തികവോടെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ച 2018 ഇനി ലോകസിനിമകളുടെ മല്‍സരവേദിയില്‍. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനം നേരിട്ട ദ് കേരള സ്റ്റോറി അടക്കം 22 സിനികളില്‍ നിന്നാണ് കേരളത്തിന്‍റെ അതിജീവനം പ്രമേയമാക്കിയ 2018നെ തിരഞ്ഞെടുത്തത്. വെട്രിമാരന്‍റെ വിടുതലൈ ഒന്നാം ഭാഗം ശക്തമായ വെല്ലുവിളി ഉയര്‍ത്തി. വിഖ്യാത കന്നഡ സംവിധായകന്‍ ഗിരിഷ് കാസറവള്ളി അധ്യക്ഷനായ 16 അംഗ ജൂറിയാണ് സിനിമകള്‍ പരിഗണിച്ചത്. കാലാവസ്ഥ വ്യതിയാനവും മനുഷന്‍ നേരിട്ട ദുരിതവും അടക്കം പ്രസക്തമായ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ജൂറി വിലയിരുത്തി. അപ്രതീക്ഷിത നേട്ടമെന്ന് സംവിധായകന്‍.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്. കാവ്യ ഫിലിംസാണ് നിര്‍മാതാക്കള്‍. സാമ്പത്തിക നേട്ടത്തിനൊപ്പം നിരൂപക പ്രശംസയും ചിത്രം നേടി. 2024 മാര്‍ച്ച് 10നാണ് 96മത് ഒാസ്കര്‍ പുരസ്ക്കാര പ്രഖ്യാപനം. 2020ല്‍ ജല്ലിക്കെട്ടായിരുന്നു ഇന്ത്യയുടെ ഒൗദ്യോഗിക എന്‍ട്രി. ഒൗദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കുന്ന നാലമത്തെ മലയാള ചിത്രമാണ് 2018.

 

Oscars Awards 2024: 2018 Is India's Official Entry