TAGS

കെഎസ്ആര്‍ടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിനെതിരായ സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാരുടെ ഹർജി ഹൈക്കോടതി തള്ളി. ടൂർ പാക്കേജ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് ദിനേശ് കുമാർ സിങ് വ്യക്തമാക്കി.

പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂർ സർവീസ് നടത്താനാണ് കെഎസ്ആർടിസിക്ക് പെർമിറ്റ് നൽകിയിട്ടുള്ളത്. ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സാധിക്കില്ല. അതുകൊണ്ട് സ്വകാര്യ കോൺട്രാക്ട് ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

 

KSRTC can operate tour package service rules kerala high court

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.