2034 ലെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യ ആതിഥേയരായേക്കും. ലോകകപ്പിന് വേദിയൊരുക്കാനുള്ള നീക്കത്തില്‍ നിന്നും ഓസ്ട്രേലിയ പിന്‍മാറിയതിനെ തുടര്‍ന്നാണ് സൗദിക്ക് നറുക്ക് വീണത്. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷത്തെ ഫിഫ കോണ്‍ഗ്രസില്‍ നടക്കും. 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായാണ് നടക്കുക.

2034 ലെ ലോകകപ്പിനായി ഇന്തൊനേഷ്യയും ഓസ്ട്രേലിയയുമാണ് സംയുക്തമായി നേരത്തെ  താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും പിന്‍മാറിയ ഇന്തൊനേഷ്യ സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഖത്തറിന് പിന്നാലെ ലോകഫുട്ബോള്‍ മാമാങ്കത്തിന് വേദിയൊരുക്കാനുള്ള സൗദിയുടെ നീക്കം മിഡില്‍ ഈസ്റ്റിലെ കായികരംഗത്തിന് പുത്തന്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. 

 

Saudi Arabia likely to host FIFA World Cup 2034

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.