thrivanchoorkcn-15
  • 'കോട്ടയത്ത് 'തിരുവഞ്ചൂർ പക്ഷം' എന്നൊന്നില്ല'
  • 'പത്തനംതിട്ടയില്‍ എ ഗ്രൂപ്പിന് സംഭവിച്ചതെന്തെന്ന് അറിയില്ല'
  • 'കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം'

സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഉണ്ടായത് പുതിയ മുന്നേറ്റമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍. കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുൽ ഗാന്ധിയും കെസി വേണുഗോപാലുമാണ്. അവരെ ദുർബലപ്പെടുത്തുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂർ പക്ഷം എന്നൊന്നില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെല്ലാം തന്‍റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ എ ഗ്രൂപ്പിന് സംഭവിച്ചതെന്തെന്ന് അറിയില്ലെന്നും പുരോഗമന ചിന്താഗതിക്കാരാണ് തിരഞ്ഞെടുപ്പില്‍ മുന്നേറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Thiruvanchoor Radhakrishnan on youth congress election