വായ്പ ആപ്പിന്‍റെ ഭീഷണിയെ തുടര്‍ന്ന് വീണ്ടും ആത്മഹത്യാശ്രമം. ജീവനൊടുക്കാന്‍ ശ്രമിച്ച കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ 25കാരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടായിരം രൂപ വായ്പയെടുത്ത യുവതി ഒരു ലക്ഷം തിരിച്ചടച്ചിട്ടും വായ്പ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്വര്‍ണം പണയം വച്ചാണ് താന്‍ പണം തിരിച്ചടച്ചതെന്ന് യുവതി പറയുന്നു. ലോണ്‍ ആപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കിയെങ്കിലും യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഫോണിലേക്ക് അയച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയയ്ക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും യുവതി മൊഴി നല്‍കിയി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Threat from loan app; Lady attempts to suicide