ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോട് വീണ്ടും നീതികേട്. കുടുംബത്തിനെ കബളിപ്പിച്ച് എറണാകുളം ജില്ലാ മഹിള കോൺഗ്രസ് നേതാവിന്റെ ഭർത്താവായ മുനീറാണ് നാടിനുതന്നെ നാണക്കേടുണ്ടാക്കി സഹായധനം തട്ടിയെടുത്തത്. വിഷയം വിവാദമായതോടെ വാർത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ട മുനീർ പിന്നീട് പണം തിരികെ നൽകി തടിയൂരി . മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു
Mahila Congress district secretary suspended