rahul-mamkootathil-2

യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസില്‍ രാഹൂല്‍ മാങ്കൂട്ടത്തിലിനെ നാളെ ചോദ്യം ചെയ്യും. വ്യാജകാര്‍ഡ് നിര്‍മിക്കാനുള്ള മൊബൈല്‍ ആപ് തയാറാക്കിയത് യൂത്ത്കോണ്‍ഗ്രസിന്റെ തൃക്കരിപ്പൂരിെല പ്രാദേശിക നേതാവ് ജെയ്സണ്‍ തോമസെന്ന് പൊലീസ്. കേസില്‍ ശരിയായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സി പ്രത്യേക സമിതി അന്വേഷിക്കുമെന്ന് പ്രസിഡന്റ് കെ.സുധാകരനും അറിയിച്ചു.

 

അറസ്റ്റിലായ നാല് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം ഊര്‍ജിതമായി തുടരാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹൂല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കി. കാര്‍ഡ് നിര്‍മാണത്തേക്കുറിച്ച് രാഹൂലിന് അറിയാമെന്ന സംശയമാണ് പൊലീസിനുള്ളത്. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ സ്വന്തം കാര്‍ വിട്ടുനല്‍കിയതിന് പുറമെ പ്രതികളില്‍ രണ്ട് പേര്‍ തെളിവ് നശിപ്പിക്കാനായി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹൂലിന്റെ അറിവോടെയെന്നും പൊലീസ് കരുതുന്നു. അന്വേഷണം സമഗ്രമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും.

 

വ്യാജകാര്‍ഡുകളേക്കുറിച്ച് പ്രവര്‍ത്തകര്‍ തന്നെ പരാതി നല്‍കിയതോടെ കെ.പി.സി.സിയും അന്വേഷണം പ്രഖ്യാപിച്ചു. രാഹൂലിനെ പിന്തുണയും. കൂടുതല്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തൃക്കൂരിപ്പൂരിലെ പ്രാദേശിക നേതാവ് ജെയ്സണ്‍ തോമസാണ് വ്യാജകാര്‍ഡുണ്ടാക്കാനുള്ള സി.ആര്‍ കാര്‍ഡ് എന്ന ആപ്ളിക്കേഷന്‍ തയാറാക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ചുവിനും തട്ടിപ്പില്‍ പങ്കുണ്ടെന്ന വിലയിരുത്തുന്നു.രണ്ടുപേരെയും പിടികൂടാന്‍ ശ്രമം തുടങ്ങി.

 

Fake identity card: Notice to Rahul Mangoothil to appear for questioning