മനോരമ ന്യൂസ് ന്യൂസ്മേക്കർ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വിവിധ മേഖലകളിൽ വാർത്തകൾ സൃഷ്ടിച്ച പത്തുപേരാണ് പട്ടികയിൽ ഉള്ളത്. കെഎല്‍എം ആക്സിവ ഫിൻഫെസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കർ സംഘടിപ്പിക്കുന്നത്. വിഡിയോ കാണാം. 

 

രാഷ്ട്രീയ രംഗത്ത് നിന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, അനിൽ ആന്റണി എന്നിവർ. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, നാവികൻ അഭിലാഷ് ടോമി, അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം നൽകിയ ഡോ.അരുൺ സഖറിയ എന്നിവർ പട്ടികയിലുണ്ട്. സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, നടൻ വിനായകൻ എന്നിവരാണ് സിനിമയിൽ നിന്ന്.  ഇന്ത്യൻ ക്രിക്കറ്റ്  എ ടീം ക്യാപ്റ്റൻ മിന്നു മണിയാണ് പ്രാഥമിക പട്ടികയിലെ വനിതാ സാന്നിധ്യം. ഏറ്റവും കൂടുതൽ പ്രേക്ഷക വോട്ടുകൾ നേടുന്ന നാലുപേർ അന്തിമ പട്ടികയിലെത്തും. മനോരമന്യൂസ്.കോം/ന്യൂസ്മേക്കർ സന്ദർശിച്ച് പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താം.