isl-kerala-blasters-fc-vs-c

ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ചെന്നൈയിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമും മൂന്നുഗോളുകള്‍ വീതം നേടി. 1–3ന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. ഡയമന്റകോസ് ഇരട്ടഗോളുകള്‍ നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമനിലയാണിത്. മഞ്ഞപ്പടയ്ക്കായി ദിമിത്രിയോസ് ഡയമെന്റകോസ് (11–ാം മിനിറ്റിൽ പെനൽറ്റി, 60), ക്വാമെ പെപ്ര (38) എന്നിവരാണു ഗോളുകൾ നേടിയത്. ജോർദാൻ മറിയും (13 പെനൽറ്റി, 24), റഹീം അലി (1) യുമാണ് ചെന്നൈയിന്റെ ഗോൾ സ്കോറർമാർ. ഡിസംബർ മൂന്നിന് എഫ്സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം

 

ISL; Kerala Blasters FC vs Chennaiyin FC