മിസോറാം നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും. ഇന്നലെ സംസ്ഥാനത്ത് വിശേഷ ദിവസമായതിനാല്‍ വോട്ടണ്ണല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 40 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൂക്ക് സഭയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കപ്പെട്ടത്. 80.66 ശതമാനമായിരുന്നു മിസോറാമില്‍ പോളിങ് ശതമാനം. മണിപ്പൂര്‍ കലാപം ഉള്‍പ്പടെ ചര്‍ച്ചയായ മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് പ്രതിപക്ഷമായ സോറം പീപ്പിള്‍ മൂവ്മെന്‍റില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. മുഖ്യമന്ത്രി സോറംതാംങ്കക്ക് തിരിച്ചടി ലഭിച്ചേക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.