കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ നേരത്തെ മറ്റ് ചില കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി വിവരം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണോ കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് റൂറൽ ക്രൈംബ്രാഞ്ച് സംഘം. 

 

പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയുമാണ് അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍. ഒന്നാംപ്രതി പത്മകുമാറിനെ 9 മണിക്കൂർ ചോദ്യം ചെയ്തു. പ്രതികളുടെ ആസ്തി ,സാമ്പത്തിക ബാധ്യത എന്നിവ വിശദമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. പ്രതികൾ നേരത്തെയും ഒറ്റയ്ക്ക് പോകുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ആസൂത്രണം ചെയ്തിരുന്നു. ഒരു ബുക്കിൽ എഴുതിയിരുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായാൽ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഏഴു ദിവസത്തേക്കാണ് കൊട്ടാരക്കര കോടതി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

 

Oyoor case accused tries to kidnap more children says police