പ്രതിഷേധക്കാരെ തിരഞ്ഞ് ഡിസിസി ഓഫിസിന് മുന്നില്‍ പൊലീസെത്തി. ഡിസിസി ഓഫിസില്‍ ഒരു പൊലീസും കയറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡിസിസി ഓഫിസിനു മുന്നില്‍ പ്രതിരോധം തീര്‍ത്ത് നേതാക്കള്‍ രംഗത്തെത്തി. പൊലീസ് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് തെരുവുയുദ്ധമായി മാറി. നാല് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. ഡിസിസി ഓഫിസിന് മുന്നില്‍ പിങ്ക് പൊലീസിന്‍റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ 12 പൊലീസുകാര്‍ക്കും 14പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 21 പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നും പുരുഷ പൊലീസുകാര്‍ വനിതാ പ്രവര്‍ത്തകരെ മര്‍ദിച്ചെന്നും യൂത്ത്കോണ്‍ഗ്രസ് ആരോപിച്ചു. വസ്ത്രം വലിച്ചുകീറിയ പുരുഷ എസ്ഐക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും വ്യക്തമാക്കി.