ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ പുതിയ അധ്യക്ഷന് കീഴിൽ എഐസിസി പുനഃസംഘടിപ്പിച്ചു. കെ.സി വേണുഗോപാൽ സംഘടന ജനറൽ സെക്രട്ടറിയായി തുടരും. കേരളത്തിന്‍റെ ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി, ദീപാ ദാസ്മുൻഷിയെ നിയമിച്ചു. രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. പ്രിയങ്ക ഗാന്ധിയുടെ ചുമതലകൾ നിശ്ചയിച്ചില്ല.

 

നിയമസഭാ തിരഞ്ഞെടുപ്പുകളും ആഭ്യന്തര തർക്കങ്ങളും മൂലം നീണ്ടു പോയ പുനസംഘടന,  അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതിനാൽ സംഘടന ജനറൽ സെക്രട്ടറി പദത്തിൽ കെ സി വേണുഗോപാൽ തുടരും.  ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ടാണ് താരിഖ് അൻവറിനെ മാറ്റി ബംഗാളിൽ നിന്നുള്ള ദീപാ ദാസ് മുൻഷി ക്ക് കേരളത്തിന്റെ ചുമതല നൽകിയത്. മൻമോഹൻ സിങ് മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ദീപാ ദാസ് മുൻഷി , ബംഗാൾ പിസിസി വർക്കിങ് പ്രസിഡന്റുമായിരുന്നു. 

 

പ്രവർത്തക സമിതി ക്ഷണിതാവാക്കിയതിലെ  അതൃപ്തി  അറിയിച്ചപ്പോൾ തന്നെ  രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകാൻ  ഹൈക്കമാൻഡ് തീരുമാനിച്ചതാണ്.  പ്രിയങ്ക ഗാന്ധി ഒഴിഞ്ഞ യുപിയുടെ ചുമതല അവിനാഷ് പാണ്ഡെക്ക് നൽകി. പ്രിയങ്ക ഗാന്ധിയുടെ ചുമതല  നിശ്ചയിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനം നൽകാനാണ് സാധ്യത. പാർട്ടി കനത്ത പരാജയം നേരിട്ട ഛത്തീസ്ഗഡിന്റെ  ചുമതല.‌ സച്ചിൻ പൈലറ്റിന് നൽകി.രാജസ്ഥാന്റെ ചുമതലയിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതല ജയറാം രമേശും അഡ്മിനിസ്ട്രേഷന്റേത് ഗുർദിപ് സിങ് സപ്പലും വഹിക്കുമ്പോൾ ട്രഷററായി അജയ് മാക്കൻ തുടരും.

 

Congress major rejig ahead of 2024 polls