blast-delhipolice-embassy-2
  • സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പങ്കെന്ന് സംശയം
  • ബോള്‍ ബെയറിങുകള്‍ കണ്ടെത്തി
  • സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
  • പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറിയെന്ന് ഡൽഹി പൊലീസ്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു. രണ്ടുപേര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇസ്രായേലികളെ കുറിച്ച് പറയുന്ന അംബാസഡറെ അഭിസംബോധന ചെയ്തുള്ള ഇംഗ്ലീഷ് കത്തും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എംബസിയിലും ജൂത ബന്ധമുള്ള ഇടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇസ്രായേലും നിർദ്ദേശം നൽകി.

ചൊവ്വാഴ്ച വൈകുന്നരേം 5.48ന് എംബസിക്ക് സമീപത്തെ ജിന്‍ഡാല്‍ ഹൗസിനടുത്ത് സ്ഫോടനമുണ്ടായതായാണ് എംബസി അധികൃതര്‍ ഡല്‍ഹി പൊലീസില്‍ അറിയിച്ചത്. ഇസ്രയേല്‍ എംബസിയിലെ സുരക്ഷാ ജീവനക്കാര്‍ രാത്രി  വൈകിയും ഇവിടെ പരിശോധന നടത്തിയിരുന്നു. ഇസ്രയേല്‍ –ഹമാസ് സംഘര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ ഇസ്രയേല്‍ എംബസി പരിസരത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ 2012ലും 2021ലും ഇസ്രയേല്‍ എംബസി ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

 

Low intensity blast near Israel embassy, police confirms