രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേശ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പില്ല, പകരം റജിസ്ട്രേഷന്‍ നല്‍കും. കെ.ബി.ഗണേശ് കുമാര്‍ ഗതാഗതമന്ത്രിയായി. ഏതു വകുപ്പുകിട്ടിയാലും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കെ.എസ്.ആര്‍.ടിസിയെ പ്രൊഫഷനല്‍ സംവിധാനമാക്കുമെന്ന്് കെ.ബി. ഗണേശ് കുമാര്‍ പറഞ്ഞു.

 

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതുള്‍പ്പെടെ തുറമുഖവകുപ്പില്‍പ്രധാന വികസന പദ്ധതികള്‍ മുന്നോട്ടുപോകുന്നതിനാല്‍ സിപിഎം വകുപ്പ് കൈവശം വെക്കാമെന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തുകയായിരുന്നു. അതോടെ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നല്‍കേണ്ടെന്ന് തീരുമാനമായി. മന്ത്രി വി.എന്‍വാസവസന് തുറമുഖത്തിന്‍റെ ചുമതല നല്‍കിക്കൊണ്ട് വി.എന്‍വാസവന്‍ കൈകാര്യം ചെയ്യുന്ന റജിസ്ട്രേഷന്‍ വകുപ്പ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാരി . കൂടാതെ മന്ത്രിസാഥാനമൊഴിഞ്ഞ അഹമ്മദ് ദേവര്‍കോവില്‍ നോക്കിയിരുന്ന പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പുകളും നല്‍കി. മുഖ്യമന്ത്രി എതുവകുപ്പ് നല്‍കിയാലും സ്വീകരിക്കുമെന്നായിരുന്നു കടന്നപ്പള്ളിയുടെ പ്രതികരണം..

 

കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷനലിസം കൊണ്ടുവരുമെന്നും വരുമാന ചോര്‍ച്ച തടയുമെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു പുതിയ ഗതാഗത– മോട്ടോര്‍വാഹന വകുപ്പ് മന്ത്രി. സനിമ വകുപ്പില്‍ ഗണേശ് കുമാറിന് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും സിപിഎം മന്ത്രിയുടെ കൈയ്യില്‍ നിന്ന് അത് മാറ്റേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. മന്ത്രി വി.എന്‍ വാസവന്‍ സഹകരണത്തിനൊപ്പം തുറമുഖവും നോക്കുമെങ്കിലും തുറമുഖ വകുപ്പിന്‍റെ ആത്യന്തിക നിയന്ത്രണം മുഖ്യമന്ത്രിയുടെ കൈയ്യിലായിരിക്കുമെന്ന് വ്യക്തം. 

 

 

Kadannappally got registration department Transport department for Ganesh kumar