sudheeran-sudhakaran-31

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി അതിര് വിട്ടെന്ന് മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചെന്ന് സുധാകരനോട് പറഞ്ഞിട്ടില്ല. വി.ഡി.സതീശനും കെ.സുധാകരനും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചായി. കഴിവിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചു. എഐസിസി നിരീക്ഷയുടെ ഭാഗത്തും ഔചിത്യക്കുറവുണ്ടായി ദൗര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയത് ആ രീതിയിലല്ലെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ജനിച്ചത് തന്നെ കോണ്‍ഗ്രസുകാരനായിട്ടാണ്. വിയോജിപ്പ് കാണിക്കുന്നവരെ പാടേ അവഗണിക്കുന്ന നയം ശരിയല്ലെന്നും കോണ്‍ഗ്രസിന് സാമ്പത്തിക നയവും മതേതര കാഴ്ചപ്പാടും മോശം വന്നുവെന്നും സുധീരന്‍ തുറന്നടിച്ചു.

 

അതേസമയം, സുധീരന്‍റെ പ്രസ്താവനകള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രതികരണം. സുധീരന്‍റെ വാക്കുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോകവേ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് അദ്ദേഹം പറഞ്ഞു. 

 

VM Sudheeran slams groupism in congress, K Sudhakaran rejects