• കരാർ തുക നൽകാൻ ധനവകുപ്പ് അനുമതിയായി
  • 9.3 കോടി രൂപ കൈമാറാൻ ഉടൻ ഉത്തരവിറങ്ങും
  • 6 മാസമായിട്ടും കരാര്‍തുക നല്‍കിയിരുന്നില്ല

എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കാമറകളുടെ മേൽനോട്ട ചുമതലയുള്ള കെൽട്രോണിന്  കുടിശിക തുക നൽകാൻ ധനവകുപ്പ് അനുമതിയായി. ആദ്യ മൂന്ന് മാസത്തെ കരാർ തുകയായ 9 കോടി മുപ്പത് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പണം കൈമാറിക്കൊണ്ട് ഗതാഗത കമ്മീഷണർ ഉടൻ ഉത്തരവിറക്കും. പ്രവർത്തനം തുടങ്ങി ആറ് മാസമായിട്ടും കരാർ തുക നൽകാത്തതിൽ പ്രതിഷേധിച്ച് കെൽട്രോൺ കൺട്രോൾ റൂമുകളിൽ നിന്ന് 44 ജീവനക്കാരെ പിൻവലിക്കുകയും ദിവസവും അയക്കുന്ന പിഴ നോട്ടീസുകളുടെ യെണ്ണം മൂന്നിലൊന്നായി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഇതാടെ എ ഐ ക്യാമറകൾ നോക്കുകുത്തിയാകുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പണം അനുവദിച്ച് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Govt soon release fund to Keltron, finance dept issues order