പുണെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് നടത്തണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. പൊതുതിരഞ്ഞെടുപ്പിന് ഒരുവര്‍ഷം സമയമില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നതിനാലാണ് സ്റ്റേ. ബിജെപി എംപിയായ ഗിരിഷ് ബപതിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 29 മുതല്‍ പുണെ ലോക്സഭ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 151–ാം വകുപ്പ് അനുസരിച്ചുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും കോടതി വ്യക്തമാക്കി. സീറ്റൊഴിവുണ്ടായാല്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ മാസങ്ങള്‍ക്കകം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിനാല്‍ തിടുക്കപ്പെട്ട് തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്ന തീരുമാനത്തില്‍ കോടതി എത്തുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Supreme Court stays HC order to conduct by-election to Pune Lok Sabha seat