തന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. അമ്മയുടെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമായിരുന്നു. അങ്ങനെ ഒന്നും പേടിക്കില്ല. വിജയന് ചെയ്യാന്‍ പറ്റുന്നത് മുഴവന്‍ ചെയ്തിട്ടേ ഞങ്ങള്‍ തുടങ്ങുവെന്നും രാഹുല്‍ പൊലീസ് ജീപ്പില്‍ നിന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചയാണ് രാഹുലിനെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ നാലാംപ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. 

രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഫോര്‍ട്ട് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ഉണ്ടായി. പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു. പൊലീസനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തിയത്.

അറസ്റ്റ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് പൊലീസെന്ന് തിരുവനന്തപുരം കമ്മിഷണര്‍  സി.എച്ച്. നാഗരാജു  സി.എച്ച്. നാഗരാജു പറഞ്ഞു. എസ്എഫ്ഐക്കാര്‍ക്കെതിരെയും ഇതുപോലെ നടപടി എടുത്തിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Rahul Mamkootathil against Pinarayi Vijayan