കെ.ഫോണ്‍ പദ്ധതി നടത്തിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഹൈക്കോടതിയിൽ. പദ്ധതിയുടെ കരാറും ഉപകരാറും നൽകിയതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചാണ് ഹർജി. പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും, സംസ്ഥാനത്തിന് നാഴികക്കല്ലാവേണ്ട പദ്ധതിയെ പരിചയസമ്പത്തില്ലാത്ത ആളുകളെ ഏൽപ്പിച്ചുവെന്നും സതീശൻ ആരോപിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ റെയിൽ ടെലിനെ മുൻനിർത്തിയാണ് എസ്.ആര്‍.ഐ.റ്റി കരാർ ഏറ്റെടുത്തത്. എസ്.ആര്‍.ഐ.റ്റി പ്രസാദിയോയ്ക്ക് ഉപകരാർ നൽകിയെന്നും, ഈ ഉപകരാർ പല കമ്പനികൾക്ക് വീതിച്ച് നൽകിയത് വഴി വലിയ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. നിയമവിരുദ്ധമായ ഇടപാടുകളിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി കോടതി പിന്നീട് പരിഗണിക്കും.
V. D. Satheesan has demanded a CBI investigation against the K FONE project