manorama-news-newsmaker-2023

2023 ലെ വാര്‍ത്താതാരത്തെ ഇന്നറിയാം. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ന്യൂസ്മേക്കര്‍ പ്രഖ്യാപനം ഇന്ന് രാത്രി 9ന് മനോരമ ന്യൂസില്‍. മലയാള മാധ്യമചരിത്രത്തിലെ സമാനതകളില്ലാത്ത വാര്‍ത്താപുരസ്കാരം. 

ആരണിയും 2023ന്റെ വാര്‍ത്തയുടെ തലപ്പാവ് ? നവംബര്‍ 26ന് ആരംഭിച്ച ന്യൂസ്മേക്കര്‍ വോട്ടെടുപ്പില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് പങ്കെടുത്തത്. 2023ല്‍ വാര്‍ത്തകളില്‍നിറഞ്ഞുനിന്നവരില്‍നിന്ന് മനോരമ ന്യൂസ്  പ്രേക്ഷകര്‍ നിര്‍ദേശിച്ച നാലുപേര്‍. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് എന്നിവര്‍. പ്രേക്ഷകരും വിദഗ്ധരും ഉള്‍പ്പെട്ട വാര്‍ത്താസംവാദത്തില്‍ നാലുവാര്‍ത്താ വ്യക്തിത്വങ്ങളും പങ്കെടുത്തു. 

 

നാലുപേരില്‍നിന്ന് കൂടുതല്‍ പ്രേക്ഷകവോട്ടുകള്‍ സ്വന്തമാക്കുന്നയാള്‍ ന്യൂസ്മേക്കറായി തിരഞ്ഞെടുക്കപ്പെടും. കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റിന്റെ സഹകരണത്തോടെയാണ് മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം സംഘടിപ്പിക്കുന്നത്. 2006ല്‍ വി.എസ്. അച്യുതാനന്ദനില്‍തുടങ്ങി 2022ല്‍ ശശി തരൂരില്‍ എത്തിനില്‍ക്കുന്ന ന്യൂസ്മേക്കര്‍ പട്ടികയിലെ പുതിയ ജേതാവിനെ അറിയാന്‍ ഇനി ഒരു പകലിന്റെ അകലം മാത്രം.

 

Manorama News Newsmaker announcement today