അയോധ്യ പ്രാണപ്രതിഷ്ഠാദിനത്തില്‍ ബാങ്കുകള്‍ക്ക് പകുതി ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ഇതുസംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, അസം, ത്രിപുര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പ്രതിഷ്ഠാദിനം പകുതി ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പ്രതിഷ്ഠാദിനത്തില്‍ അവധി ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി ബാര്‍ കൗണ്‍സില്‍ രംഗത്തെത്തി. ചടങ്ങിന്റെ മത, ചരിത്ര, സാംസ്കാരിക പ്രാധാന്യം കണക്കിലെടുക്കണമെന്നും പകരം മറ്റൊരു അവധിദിവസം പ്രവര്‍ത്തിക്കാം എന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു. 

 

Ayodhya Ram Mandir: Half a day holiday for banks