jaick-c-thomas-1

 

ബാബ്റി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച ഡോക്യുമെന്ററി  'റാം കെ നാം'  സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കാൻ ഡിവൈഎഫ്ഐ. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് മുൻപിൽ ഇന്നലെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ച വിദ്യാർഥികളെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇന്ന് രാത്രി 7 മണിക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിനു മുൻപിലെ പ്രദർശനം.

 

ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ഗെയ്റ്റിനു മുൻപിൽ ആനന്ദ് പട്‌വർദ്ധന്റെ റാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിച്ചതാണ് ആർഎസ്എസ് പ്രവർത്തകരെ ചൊടിപ്പിച്ചത്.. ബാബരി മസ്ജിദ് പൊളിച്ചത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഡോക്യുമെന്ററി ഗേറ്റിനു മുൻപിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ അറിയിച്ചതോടെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് മുൻപിൽ സംഘർഷ സ്ഥിതിയായി.  പൊലീസ് സ്ഥലത്തെത്തി പ്രദർശനം ഗേറ്റിന് അകത്തേക്ക് മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്. ഡോക്യുമെന്ററി അതേ ഗേറ്റിനു മുൻപിൽ തന്നെ പ്രദർശിപ്പിക്കാനുള്ള പിന്തുണയാണ് ഡിവൈഎഫ്ഐ ഉറപ്പു നൽകുന്നത് 

 

സംഘർഷത്തിനു വേണ്ടിയല്ല സമാധാനത്തിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. അതേസമയം ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും വ്യക്തമാക്കി. സംഘർഷ സാധ്യതയുള്ളതിനാൽ സ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കും. 

 

DYFI to screen 'Ram Ke Naam' documentary