വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തില്‍ ബാലാജിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അറസ്റ്റിലായി 230 ദിവസമായിട്ടും മന്ത്രിയായി തുടരുന്നെന്ന് കോടതി. സാധാരണ ജീവനക്കാരായിരുന്നെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടേനെയെന്ന് കോടതി വിമര്‍ശിച്ചു. അനധികൃത പണമിടപാട് നിരോധന നിയമപ്രകാരം മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം ജൂൺ 14നാണ് അറസ്റ്റ് ചെയ്തത്.
നിലവില്‍ സെന്തില്‍ ബാലാജിയെ ചെന്നൈ പുഴൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്. സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് അടുത്ത മാസം 14ലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ ഇ.ഡിയോട് മറുപടി നൽകാനും ഉത്തരവിട്ടു.
Madras High Court on Senthil Balaji