സില്‍വര്‍ലൈന്‍ പദ്ധതി തകര്‍ക്കാന്‍ 150 കോടിരൂപ വാങ്ങിയെന്ന പി.വി അന്‍വറിന്‍റെ ആരോപണത്തിന് വി.ഡി.സതീശന്റെ മറുപടി. .പി.വി.അന്‍വറിന്റെ ഗതികേട് ഓര്‍ത്ത് കരയുന്നുവെന്നാണ് വി.ഡി.സതീശന്‍ പ്രതികരിച്ചത്. ഈ ആരോപണം ഉന്നയിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രിയോട് സഹതാപം. ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് വരുംതലമുറ പഠിക്കട്ടെ എന്നും വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി തകര്‍ക്കാന്‍ വി.ഡി.സതീശന് 150 കോടിരൂപ ലഭിച്ചെന്നായിരുന്നു പി.വി അന്‍വറിന്‍റെ ആരോപണം. കര്‍ണാടക ഐ.ടി. ലോബിക്കുവേണ്ടിയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് തുരങ്കംവച്ചത്. കെ.സി.വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തിയെന്നും പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു
VD Satheesan About PV Anvar's allegation