കേരള സാഹിത്യ അക്കാദമിയ്ക്കെതിരെ എഴുത്തുകാരന്‍ ബാാലചന്ദ്രന്‍ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര സാഹിത്യോല്‍സവത്തില്‍ നല്‍കിയ പ്രതിഫലത്തെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. തനിക്ക് വിലയിട്ടത് 2400 രൂപയെന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ചെലവായത് 3500 രൂപയെന്നും ഇനി സാംസ്കാരിക ആവശ്യത്തിനായി മലയാളികള്‍ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് പറയുന്നു.
ചുള്ളിക്കാടിന്റെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ.സച്ചിദാനന്ദന്‍. പണം കൈമാറിയത് ഓഫിസില്‍ നിന്നാണെന്നും ചെയര്‍മാനോ സെക്രട്ടറിയോ അറിഞ്ഞില്ലെന്നും സച്ചിദാനന്ദന്‍ തൃശൂരില്‍ പറഞ്ഞു. ചുള്ളിക്കാടിന് ഉചിതമായ പ്രതിഫലം നല്‍കുമെന്നും അക്കാദമി ചെയര്‍മാന്‍.
Writer Balachandran Chullikad against Kerala Sahitya Academy