shaija-andavan-05

 

ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥൂറാം വിനായക് ഗോഡ്സെയെ പ്രകീര്‍ത്തിച്ച അധ്യാപികയ്ക്കെതിരെ കേസെടുത്തു. ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്‍റിട്ട കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. എസ്്എഫ്ഐയുടെ പരാതിയിലാണ് നടപടി. ഫേസ്്ബുക്ക് പോസ്റ്റ് വിവാദമായതോടെ അധ്യാപികയെ എന്‍ഐടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവും എംഎസ്എഫും നടക്കാവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. 

 

അധ്യാപികയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പിയും രംഗത്തെത്തി. എന്നാല്‍ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതിനാല്‍ പരാമര്‍ശം ഫേസ്്ബുക്കില്‍ നിന്ന് പിന്‍വലിച്ചെന്നും ഷൈജ ആണ്ടവന്‍ അറിയിച്ചു. 

 

case against nit professor shaija andavan