സ്വതന്ത്ര ഇന്ത്യയില്‍ ഏകവ്യക്തി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. യുസിസി ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. വിവേചനങ്ങളില്ലാതെ എല്ലാവര്‍ക്കും തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്നതാണ് യുസിസിയെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ സിങ് ധാമി പറഞ്ഞു. ഗവര്‍ണര്‍ അംഗീകരിച്ച് ചട്ടങ്ങള്‍ പുറത്തിറക്കിയാല്‍ യുസിസി പ്രാബല്യത്തിലാകും.
വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയില്‍ മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ നിയമം ബാധകമാകും. ആദിവാസി–ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കി. മതവിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവ ഹനിക്കപ്പെടില്ല. മുത്തലാഖ് കുറ്റകരമാണ്. ബഹുഭാര്യാത്വത്തിനും ബഹുഭര്‍തൃത്വത്തിനും അംഗീകാരമില്ല. ലിവ് ഇന്‍ റിലേഷനുകള്‍ നിയമപരമാകും. എന്നാല്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വിവാഹമോചനത്തിനും ജീവനാംശം നല്‍കുന്നതിനും എല്ലാവര്‍ക്കും ഒരേ നിയമം. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ് തന്നെ. ഗോവയിലെ ഏക വ്യക്തി നിയമം പോര്‍ച്ചുഗീസ് ഭരണകാലം മുതല്‍ പ്രാബല്യത്തിലുള്ളതാണ്.
‘ലിവ്–ഇന്‍’ ബന്ധത്തിന് റജിസ്ട്രേഷന്‍; ബഹുഭാര്യാത്വം കുറ്റകരം; ഉത്തരാഖണ്ഡ് ഏകവ്യക്തിനിയമം പറയുന്നത്
Uttarakhand Assembly passes Uniform Civil Code Bill