കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കും സാമ്പത്തിക അധികാരത്തിൻമേലുള്ള കടന്നു കയറ്റത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഡൽഹി സമരം ഇന്ന്. രാവിലെ 11 മണി മുതൽ ജന്ദർമന്ദിറിലാണ് സമരം. 10.45 പ്രതിഷേധ പ്രകടനമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം എൽ എ മാരും എം.പി. മാരും ജന്ദർമന്ദിറിലേക്ക് നീങ്ങും.
സമര സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇടതു പാർട്ടി നേതാൾക്ക് പുറമേ സമാന മനസ്ക്കരായ പാർട്ടി പ്രതിനിധികളെയും പ്രതീക്ഷിക്കുന്നുണ്ട്. ഡിഎംകെ, എന്‍സിപി, എഎപി തുടങ്ങിയ പാർട്ടികൾ പങ്കെടുത്തേക്കും. അപൂർവങ്ങളിൽ അപൂർവമായ സമരത്തിനായി എല്ലാവരും ഡൽഹിയിൽ എത്തിക്കഴിഞ്ഞു.
Kerala govt to protest against Centre at Jantar Mantar