തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടി വിട്ടു. എംഎല്‍എ സ്ഥാനവും രാജിവച്ചു. ബിജെപിയില്‍ ചേരുമെന്ന് ചവാന്‍ സൂചന നല്‍കി. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് എല്ലാ തീരുമാനവും 48 മണിക്കൂറിനുള്ളില്‍ അറിയാം എന്നായിരുന്നു പ്രതികരണം. നാന്ദേഡ് ജില്ലയിലെ ഭോക്കര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ചവാന്‍.
ആറുമാസം മുന്‍പുള്ള പുനസംഘടനയില്‍ ചവാനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വഞ്ചകര്‍ പാര്‍ട്ടി വിട്ടുപോകുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്ന് ജയ്‌റാം രമേശ് പ്രതികരിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിവിട്ടേക്കുമെന്ന് സൂചനകളുണ്ട്. ഒരുമാസത്തിനിടെ സംസ്ഥാനത്ത് പാര്‍ട്ടിവിട്ട് ബിജെപി ക്യാംപിലേക്ക് നീങ്ങുന്ന മൂന്നാമത്തെ നേതാവാണ് ചവാന്‍. മുന്‍കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ ശിവസേനയിലും മുന്‍മന്ത്രി ബാബാ സിദ്ധിഖി അജിത് പവാറിന്‍റെ എന്‍സിപിയിലും ചേക്കേറിയിരുന്നു. 2008–2010 കാലഘട്ടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന് ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണ കേസില്‍ രാജിവയ്ക്കേണ്ടി വന്നിരുന്നു
Story Highlights: Ashok Chavan quits Congress