വിളകള്‍ക്ക് താങ്ങുവില അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹി ചലോ ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. ഒന്നാം കര്‍ഷകസമരത്തിന് സമാനമായ സമരമാണ് ലക്ഷ്യമിടുന്നത്. പഞ്ചാബ്, ഹരിയാന, യു.പി. എന്നിവിടങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഭക്ഷണവും വസ്ത്രങ്ങളുമൊക്കെയായാണ് എത്തുന്നത്. സമരം തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തടയുന്നിടത്ത് തമ്പടിച്ച് സമരംചെയ്യാനും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഡല്‍ഹിയില്‍ പ്രശ്നമുണ്ടാക്കുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്തുനല്‍കി.