സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം,തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 37 ഡിഗ്രി സെല്‍സ്യസ് വരെ ഈ ജില്ലകളില്‍ ചൂട് ഉയരും. സാധാരണയെക്കാള്‍ മൂന്ന് ഡിഗ്രി സെല്‍സ്യസ് വരെ കൂടുതലാണ് ഇത്. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. പുറത്ത് ജോലിചെയ്യുന്നവര്‍ 11 മുതല്‍ മൂന്നു മണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കാതെ ജോലി സമയത്തില്‍ മാറ്റം വരുത്തണം. വളര്‍ത്തു മൃഗങ്ങളെ കൂട്ടില്‍ സൂക്ഷിക്കണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Scorching summer; yellow alert in 6 districts