zoo-tiger

വയനാട് മുള്ളൻകൊല്ലി വനമൂലികയിൽ കൂട്ടിൽ അകപ്പെട്ട കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7.30 യോടെയാണ് WWL 127 എന്ന കടുവയെ മൃഗശാലയിലെത്തിച്ചത്. ആറു വയസ്സുള്ള കടുവയുടെ മുൻ പല്ല് നഷ്ടപെട്ടതായി വനം വകുപ്പ് സംഘം സ്ഥിരീകരിച്ചു. ഒന്നര മാസത്തിനിടെ തൃശൂരിലേക്ക് കൊണ്ട് വരുന്ന മൂന്നാമത്തെ കടുവയാണ് WWL 127...

 

ഒരു മാസത്തോളം പുൽപള്ളി മുള്ളങ്കൊല്ലി ഭാഗങ്ങളിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ WWL 127 എന്ന ആൺകടുവയെയാണ് തൃശൂർ മൃഗശാലയിലെത്തിച്ചത്. ഒന്നര മാസത്തിനിടെ തൃശൂരിലെത്തുന്ന മൂന്നാമത്തെ കടുവയാണിത്. വയനാട് സൗത്ത് ഡി എഫ് ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുളള സംഘം അര മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ കടുവയെ കൂട്ടിലേക്ക് മാറ്റി. 

 

ആറു വയസ് പ്രായമുള്ള കടുവയുടെ മുൻ പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. കാട്ടിനുള്ളിലുണ്ടായ സംഘർഷത്തിനിടെ നഷ്ടപ്പെട്ടതാകാം എന്നാണ് നിഗമനം. വയനാട് കുപ്പാടിയിലെ വനംവകുപ്പിന്റെ പരിചരണ കേന്ദ്രത്തിലും പുത്തൂർ സുവോളജിക്കൽ പാർക്കിലും സ്ഥലമില്ലാതായതോടെയാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. WWL 127 കൂടി എത്തിയതോടെ തൃശൂർ മൃഗശാലയിലെ കടുവകളുടെ എണ്ണം അഞ്ചായി

ഒരു മാസത്തെ ക്വാറന്റെൻ പൂർത്തിയായതിനു ശേഷമായിരിക്കും കടുവയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക

 

ജനവാസ മേഖലയിൽ തമ്പടിച്ചും വളർത്തു മൃഗങ്ങളെ കൊന്നും ഏറെ തലവേദന സൃഷ്‌ടിച്ച കടുവ കഴിഞ്ഞ 26 നാണ് വനം വകുപ്പിന്റെ കൂട്ടിലായത്. വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന മൂന്നാമത്തെ കൂട്ടിലാണ് കടുവ അകപ്പെടുകയായിരുന്നു.

 

The tiger trapped in the Wayanad cage was shifted to Thrissur Zoo