ജെഎൻയുവിൽ വീണ്ടും സംഘർഷം. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ തീരുമാനിക്കാൻ ചേർന്ന ജനറൽ ബോഡി യോഗത്തിൽ എ.ബി.വി.പി– എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി നിരവധിപ്പേർക്ക് പരുക്കേറ്റു. വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്നും സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും എസ്.എഫ്.ഐ ആരോപിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സ്കൂൾ ഓഫ് ലാഗ്വേജസിൽ യോഗം ചേർന്നത്. എസ്.എഫ്.ഐ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് എ.ബി.വി.പിയാണ് തർക്കം ആരംഭിച്ചത്. രാത്രി വൈകിതോടെ വൻ സംഘർഷം. പരുക്കേറ്റവർ സഫ്ദർജങ് ആശുപതിയിൽ ചികിൽസയിലാണ്. ഇരു വിദ്യാർഥി സംഘടനകളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വടികൊണ്ടടിച്ചും ക്യാംപസിലുണ്ടായിരുന്ന സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിഞ്ഞുമായിരുന്നു ആക്രണം. ഇതൊന്നും അറിഞ്ഞമട്ടില്ലാത്ത സർവകലാശാല അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Students clash at Jawaharlal Nehru University