ഗവര്‍ണര്‍ ആര്‍ഫ് മുഹമ്മദ് ഖാന്‍,   പ്രഫ.ഡോ.എം.ആർ.ശശീന്ദ്രനാഥ്

ഗവര്‍ണര്‍ ആര്‍ഫ് മുഹമ്മദ് ഖാന്‍, പ്രഫ.ഡോ.എം.ആർ.ശശീന്ദ്രനാഥ്

വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ.എം.ആർ.ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തു. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശലയിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്മാർഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തിൽ ഗവർണർ അന്വേഷണത്തിനും ഉത്തരവിട്ടു. 

 

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആശ്യപ്പെട്ട് ഗവര്‍ണര്‍ ഹൈക്കോടതിക്ക് കത്ത് നല്‍കി. സിദ്ധാര്‍ഥിന്‍റേത് കൊലപാതകമെന്നും ഗവര്‍ണര്‍. ക്യാംപസില്‍ എസ്.എഫ്.ഐ–പി.എഫ്.ഐ കൂട്ടുകെട്ടാണ്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്.എഫ്.ഐ ഓഫിസാക്കുന്നെന്നും ഗവര്‍ണര്‍ ആരോപിച്ചു.

 

Siddharth death kerala veterinary university vc suspended