പാലക്കാട് പട്ടാമ്പിയില്‍ നേർച്ചക്കിടെ ഉപാഘോഷ കമ്മിറ്റികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസുകാർ ഉൾപ്പെടെ പത്തിലധികംപേര്‍ക്ക് പരുക്കേറ്റു. ആനപ്പുറത്തിരിക്കുന്ന യുവാവിനെ മർദിക്കാൻ ശ്രമിക്കുന്നതിനിടെ ആന വിരണ്ടോടി. ഏറെ പ്രയാസപ്പെട്ടാണ് പാപ്പാന്മാർ ആനയെ നിയന്ത്രിച്ചത്. പൊലീസ് ലാത്തിവീശിയാണ് കൂട്ടത്തല്ലിലുണ്ടായിരുന്നവരെ വിരട്ടിയോടിച്ചത്. സംഘർഷത്തിൻ്റെ കാരണം വ്യക്തമല്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കുമെന്നും ഷൊർണൂർ ഡിവൈഎസ്പി അറിയിച്ചു.
Pattambi nercha clash