sidharth-death-image-845-440
  • 'പോസ്റ്റ്​മോര്‍ട്ടത്തിനടക്കം നേരിട്ട് പോയി'
  • വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി
  • നിർണായക തെളിവായ ബെൽറ്റിനെക്കുറിച്ച് വിവരമില്ല

പൂക്കോട് വെറ്ററിനറി സര്‍ലകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്‍റെ മരണം സംബന്ധിച്ച്  ഡീനും അസിസ്റ്റന്‍റ് വാര്‍ഡനും വിസിയ്ക്ക് വിശദീകരണം നല്‍കി. സംഭവത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടുവെന്നും ഡീന്‍ എം.കെ നാരായണന്‍ മറുപടി നല്‍കി. പോസ്റ്റ്​മോര്‍ട്ടമടക്കമുള്ള നടപടികള്‍ക്ക് നേരിട്ടു പോയെന്നും മറുപടിയില്‍ പറയുന്നു. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വെറ്ററിനറി വിസി അറിയിച്ചു. 

 

അതേസമയം, സിദ്ധാര്‍ഥിന്‍റെ സിദ്ധാർഥിന്റെ ദുരൂഹമരണത്തിൽ നിർണായക തെളിവായ ബെൽറ്റിനെക്കുറിച്ച് വിവരമില്ല. ബെൽറ്റ് കൊണ്ടുള്ള മർദനത്തിലാണ്  സിദ്ധാർഥന് ഏറ്റവും കൂടുതൽ പരുക്കേറ്റിട്ടുള്ളത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖ്യപ്രതി സിൻജോ ജോൻസണുമായി ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ  മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണും ചെരുപ്പും കണ്ടെത്തിയിരുന്നു. എന്നാൽ ബെൽറ്റിനെ കുറിച്ച് അറിയില്ലെന്നാണ് പ്രതികളുടെ മൊഴി. രണ്ടാംഘട്ട തെളിവെടുപ്പിലും  ബെൽറ്റിനെക്കുറിച്ച് പ്രതികൾ വിവരം ഒന്നും നൽകിയിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. അതിനാൽ മറ്റു പ്രതികളുമായി ക്യാംപസ് വളപ്പിൽ വീണ്ടും തെളിവെടുപ്പ് നടത്തേണ്ടി വരും. 

 

ഇന്നുമുതൽ  പത്ത് വരെ സർവകലാശാല അടച്ചിടുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ക്യാംപസിൽ തുടർച്ചയായി സമരവും സംഘർഷാന്തരീക്ഷവും  ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. റെഗുലർ ക്ലാസുകൾക്ക് പകരമായി ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും  അക്കാദമി ഡയറക്ടർ അറിയിച്ചു.

 

Pookode Dean submits explanation to VC on Siddharth's death