എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കോതമംഗലത്തെ ചായക്കടയില്‍ നിന്നും ബലപ്രയോഗിച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെയാണ് കോതമംഗലത്ത് വന്‍ സംഘര്‍ഷം ഉണ്ടാകുന്നത്. ഷിയാസിന് പിന്നാലെ മാത്യു കുഴല്നാടന് എംഎല്‍എയും അറസ്റ്റിലായി. അറസ്റ്റ് തടയാന്‍ പ്രവര്‍ത്തകരുടെ ശ്രമം നടത്തിയെങ്കിലും പൊലീസ് ലാത്തിവീശി. പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ സംഭവസ്ഥലത്ത് എത്തി. ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോയതിനാണ് കേസ്. ആശുപത്രിയില്‍ അതിക്രമം, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.