മലയാളിയായ മനോജ് ചാക്കോ സിഇഒയും ചെയര്‍മാനുമായ ഫ്ലൈ91ന് ഡിജിസിഎ എയര്‍ ഒാപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. വാണിജ്യവിമാന സര്‍വീസിനുള്ള അനുമതിയാണ് എയര്‍ ഒാപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്. 2023 ഏപ്രില്‍ 25നാണ് ഫ്ലൈ91ന് വ്യോമയാനമന്ത്രാലയത്തിന്‍റെ എന്‍ഒസി ലഭിച്ചത്. ലക്ഷദ്വീപിലേയ്ക്ക് അടക്കം സര്‍വീസ് നടത്തും. ഗോവ, ബെംഗളുരു, ഹൈദരാബാദ്, അഗത്തി, സുന്ധുദുര്‍ഗ് എന്നിവടങ്ങളില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ സര്‍വീസ് തുടങ്ങും. ജല്‍ഗാവ്, പുണെ, നന്ദേഡ് എന്നിവിടങ്ങളിലേയ്ക്ക് തുടര്‍ന്ന് സര്‍വീസ് വ്യാപിപ്പിക്കും. ഗോവ മനോഹര്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഫ്ലൈ91 പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ സ്വദേശിയായ മനോജ് ചാക്കോ എമിറേറ്റ്സിലും അമേരിക്കന്‍ എക്സ്പ്രസിലും കിങ്ഫിഷറിലും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 

Manoj Chacko's Fly 91 gets air operator permit