മലപ്പുറം മഞ്ചേരിയില്‍ കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് പഴേടം സ്വദേശി തടിയംപുറത്ത് ഷഫീഖാണ് മരിച്ചത്. വണ്ടൂര്‍ റോഡിലെ കാരക്കുന്ന് ഷാപ്പിന്‍കുന്നിനടുത്ത ആലുങ്ങലിലാണ് അപകടമുണ്ടായത്. കാട്ടുപന്നിക്കൂട്ടത്തെ കണ്ട് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട ഒാട്ടോറിക്ഷ മറിയുകയായിരുന്നു. പിന്നാലെ ഷഫീഖിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. കര്‍ഷകര്‍ പതിവായി ആവശ്യപ്പെട്ടിട്ടും കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാന്‍ കാര്യമായ നടപടി തൃക്കലങ്ങോട്, തിരുവാലി, എടവണ്ണ പഞ്ചായത്തുകള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Wild boar attack, auto driver dies in Malappuram