അഭിമന്യു കൊലക്കേസില്‍ രേഖകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്ന് സഹോദരന്‍. വിചാരണ നടക്കാനിരിക്കെ കോടതിയില്‍നിന്ന് രേഖകള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് പറഞ്ഞു. അതേസമയം, കൊലയാളികളെ സഹായിക്കുന്നത് സി.പി.എം നേതൃത്വമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് – സി.പി.എം ധാരണയുണ്ടെന്നും സുരേന്ദ്രന്‍. എന്നാല്‍ രേഖകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു
Abhimanyu murder case: Brother wants to investigate lost documents