പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരത്തില്‍ നിന്ന് പിന്മാറുമെന്ന് ടിഎന്‍ പ്രതാപന്‍. സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമായിട്ടില്ല, ചര്‍ച്ചകള്‍ നടക്കുന്നു, തൃശൂരില്‍ ആര് മല്‍സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും, കെ.മുരളീധരന്‍ തലയെടുപ്പുള്ള നേതാവും മികച്ച ലീഡറുമാണ്. ഓപ്പറേഷന്‍ താമരകളെ അതിജീവിക്കാനുള്ള വൈഭവം കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചുവരെഴുതിയതും പോസ്റ്ററൊട്ടിച്ചതും സ്വാഭാവികമാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നരലക്ഷം പോസ്റ്ററുകളും 150 ഇടങ്ങളില്‍ ചുവരെഴുത്തും പ്രതാപന്‍ തയാറാക്കിയിരുന്നു.
പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തിന് പിന്നാലെ വന്‍ ട്വിസ്റ്റുമായാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വരുന്നത്. തൃശൂരിൽ ടി.എൻ പ്രതാപന് പകരം കെ.മുരളീധരൻ സ്ഥാനാർഥിയാകും. ഷാഫി പറമ്പിൽ വടകരയിലും കെ.സി വേണുഗോപാൽ ആലപ്പുഴയിലും മത്സരിക്കും. രാഹുൽ ഗാന്ധി വയനാട്ടിലും കെ സുധാകരൻ കണ്ണൂരിലും ജനവിധി തേടും. മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരെ നിലനിർത്താനും കോൺഗ്രസ് തീരുമാനിച്ചു. സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കും.
Will support who ever contest in Thrissur, says TN Prathapan