varkkala-reaction

വര്‍ക്കലയില്‍ ഇന്നലെ തകര്‍ന്ന ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ  നിര്‍മാണത്തിലും, പരിപാലനത്തിലും അപാകതയുണ്ടെന്ന്  നാട്ടുകാര്‍. കടലില്‍ വീണ് പതിന‌‍ഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍പ്പെട്ടവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു

 

വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന്  15 പേര്‍ക്ക് പരുക്കറ്റിരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകർന്നാണ് അപകടമുണ്ടായത്. നിർമാണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. അപകടത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

 

സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി എന്ന ടാഗ് ലൈനോടെ രണ്ടു മാസം മുൻപ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലായിരുന്നു അപകടം നടന്നത്. കടലിന് മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലെ തിരമാലകളുടെ ചലനത്തിനൊപ്പം നൂറു മീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നതായിരുന്നു  പ്രത്യേകതയായി ടൂറിസം വകുപ്പ് പറഞ്ഞിരുന്നത്. കടലിലേക്ക് നടക്കവേ ശക്തമായ തിരമാലകളിൽ കൈവരികൾ തകർന്ന് 15 പേർ കടലിലേക്ക് വീഴുകയായിരുന്നു. 

 

തകർന്നു വീണ കൈവരികളടക്കം ഇടിച്ചാണ് ആൾക്കാർക്ക് പരുക്കേറ്റത്. തിരമാലകൾ കാരണം കരയിലേക്ക് എത്താനും ആൾക്കാർ പാടുപെട്ടു.ആറു മലയാളികൾക്കും തെലുങ്കാന, കോയമ്പത്തൂർ സ്വദേശികളടക്കമാണ് 15 പേർക്ക് പരുക്കേറ്റത്..നാദിറ ,14കാരൻ ഋഷദ് എന്നിവർക്കാണ് ഗുരുതര പരുക്കുള്ളത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരെ വർക്കല താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചത്. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സ്ഥലം എം.എൽ.എ, വി. ജോയ് പ്രതികരിച്ചു. 

 

15 people fall into sea as floating bridge collapses at Varkala