കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് എം.എം.മുഹമ്മദ് അലിയുടെ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സിന് സിംഗിള്‍ ബെഞ്ച് അനുവദിച്ച കരാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഊരാളുങ്കലിന് നല്‍കുകയായിരുന്നു. സര്‍ക്കാരിന് ഓഹരിപങ്കാളിത്തമുള്ളതിനാല്‍ 7.2 ശതമാനം അധികമായി ക്വാട്ട് ചെയ്ത ഊരാളുങ്കലിന് കരാർ നൽകിയത് സുപ്രീംകോടതി ശരിവെച്ചു. സർക്കാർ ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് 10% വരെ പ്രിഫറൻസ് നൽകാമെന്ന ഊരാളുങ്കലിന്‍റെ വാദം കോടതി ശരിവെച്ചു