അതിരപ്പിള്ളിക്ക് സമീപം പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കണ്ട കാട്ടാന അവശനിലയിൽ തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ഏഴാറ്റുമുഖം ഗണപതി എന്ന് നാട്ടുകാർ പേരിട്ട് വിളിക്കുന്ന കാട്ടാന തോട്ടത്തില്‍ തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണവുമായി സ്ഥലത്തുണ്ട്. ആനയെ പരിശോധിക്കാൻ കോടനാട് നിന്നുള്ള മെഡിക്കൽ സംഘം ആനയ്ക്ക് അരികിലെത്തി. ഇടയ്ക്ക് ആന കിടന്നത് ആശങ്കയുണ്ടാക്കിയെങ്കിലും ഉടൻതന്നെ എണീറ്റുനിന്നു. നേരത്തെയുണ്ടായിരുന്ന സ്ഥലത്തുനിന്നും ഒരല്പം മാറിയാണ് ഇപ്പോൾ ആനയുടെ നിൽപ്പ്. ഒട്ടും പ്രശ്നക്കാരനല്ല ആനയെന്നാണ് നാട്ടുകാർ പറയുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Athirapally wild elephant forest department